പതിറ്റാണ്ടുകളായി യുഡിഫ് ഭരിച്ചിരുന്ന ബാങ്ക് എല്‍ഡിഎഫ് പിടിച്ചെടുത്തു, മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍ അടക്കം തോറ്റു

പതിറ്റാണ്ടുകളായി യുഡിഫ് ഭരിച്ചിരുന്ന ബാങ്ക് എല്‍ഡിഎഫ് പിടിച്ചെടുത്തു. മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍ അടക്കം യുഡിഎഫ് പാനലിലെ 13 പേരും പരാജയപ്പെട്ടു. . ഇതോടെ സംസ്ഥാന കാര്‍ഷിക ബാങ്ക് ഭരണവും യുഡിഎഫിന് നഷ്ടമായേക്കും. പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണവും എല്‍ഡിഎഫ് സ്വന്തമാക്കുന്നത്. എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണം യുഡിഎഫ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. സ്ഥലത്തെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.