വയനാടിനോടുള്ള കേന്ദ്ര അവഗണന; സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്

  1. Home
  2. Trending

വയനാടിനോടുള്ള കേന്ദ്ര അവഗണന; സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്

LDF


വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു. ഡിസംബർ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം.

രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന്   മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും.