കത്ത് വിവാദം: ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴിയെടുക്കും, ഒറിജിനൽ കണ്ടെത്താൻ ശ്രമം

  1. Home
  2. Trending

കത്ത് വിവാദം: ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴിയെടുക്കും, ഒറിജിനൽ കണ്ടെത്താൻ ശ്രമം

arya rajendran


തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിലെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും മേയർ ആര്യാ രാജേന്ദ്രൻറെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത പശ്ചാത്തലത്തിൽ വാദിയായ ആര്യയുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും. 

ഇതിന് ശേഷം ആനാവൂർ നാഗപ്പൻ, ഡി.ആർ.അനിൽ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. കോർപറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിൻറെ പ്രാഥമിക നിഗമനം.