കാസർകോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

  1. Home
  2. Trending

കാസർകോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

bus strike


കാസർകോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഒരു വിഭാഗം സർവ്വീസ് തുടരുന്നു.  സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. സ്വകാര്യ ബസുകളാണ് സമരം ചെയ്യുന്നത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കാസർകോട് നഗര മേഖലയിലാണ് സമരം. ഇത് നവകേരള സദസ്സിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നാണ് ഇന്ന് നവകേരള സദസ്സ് ആരംഭിക്കുന്നത്. കാസർകോട് നഗരത്തിൽ മാത്രമായുള്ള സമരമായതിനാൽ നവകേരള സദസിന് വെല്ലുവിളിയാകില്ല. കെഎസ്ആർടിസിയും സർവീസ് നടത്തുന്നുണ്ട്.