മദ്യനയ അഴിമതി കേസ്; നടന്നത് 250 റെയ്ഡുകള്‍, ഒരു രൂപയും കണ്ടെത്തിയില്ല, പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ പറയാം; കെജ്രിവാള്‍

  1. Home
  2. Trending

മദ്യനയ അഴിമതി കേസ്; നടന്നത് 250 റെയ്ഡുകള്‍, ഒരു രൂപയും കണ്ടെത്തിയില്ല, പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ പറയാം; കെജ്രിവാള്‍

kejriwal 123


മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്നും ഭാര്യ സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കി.

ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാള്‍ ഭാര്യ സുനിതക്ക് നൽകിയ സന്ദേശം. കെജ്രിവാളിന്‍റെ അഭാവത്തില്‍ ഡൽഹിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്.

വിചാരണക്കോടതിയിൽ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകള്‍ ഇഡി നടത്തി, ഇതുവരെ ഒരു രൂപ കണ്ടെത്താനായിരുന്നില്ല.