മദ്യനയ അഴിമതി കേസ്; ഇഡി കുറ്റപ്പത്രം വിചാരണ കോടതി അംഗീകരിച്ചു

  1. Home
  2. Trending

മദ്യനയ അഴിമതി കേസ്; ഇഡി കുറ്റപ്പത്രം വിചാരണ കോടതി അംഗീകരിച്ചു

aravind kejriwal


 

ഡൽഹി  മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി പ്രൊഡക്ഷൻ വാറൻ്റ് നൽകി. ജൂലൈ 12ന് അരവിന്ദ് കെജരിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കണം. കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജൂലൈ 12 വരെയാണ് കസ്റ്റഡി കാലാവധി.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കേസിൽ ജൂലൈ 3 ന് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സിബിഐയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇഡി കേസിൽ ജാമ്യത്തിനായി മറ്റൊരു കേസ് വിചാരണക്കോടതിയിൽ നിലവിലുണ്ട്. ഇഡി കേസിൽ ഡൽഹി മുഖ്യമന്ത്രിക്ക് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും കേസ് റോസ്റ്റർ ബെഞ്ച് വീണ്ടും കേൾക്കാൻ ഉത്തരവിടുകയും ചെയ്തു.