കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌

  1. Home
  2. Trending

കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌

 iving worm


കളമശ്ശേരിയിലെ ഹോട്ടൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലത്തെ സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.

മണ്ണാർക്കാട് നിന്നെത്തിയ മൂന്ന് യുവാക്കളാണ് ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തിയെന്ന് പരാതി നൽകിയത്. ഹോട്ടലിൽ നിന്നും വാങ്ങിയ മുട്ടക്കറിയിലായിരുന്നു പുഴുവിനെ കണ്ടത്.

തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധം നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നതെന്നും വിളമ്പുന്നതെന്നും കണ്ടെത്തി. മുട്ടക്കറിയുടെ സാമ്പിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കൂടാതെ, ഹോട്ടൽ ഉടമകളിൽ നിന്നും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.