ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം; 300 കഴിഞ്ഞ് ലീഡ്

  1. Home
  2. Trending

ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം; 300 കഴിഞ്ഞ് ലീഡ്

modi


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് എൻഡിഎ മുന്നണിയുടെ മുന്നേറ്റം. 302 സീറ്റുകളിലാണ് എൻഡിഎ ലീഡുചെയ്യുന്നത്. ഇന്ത്യാ സഖ്യത്തിന് 170 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റുകളിലും ലീഡുചെയ്യുകയാണ്.

ബീഹാറിലും, ഉത്തർപ്രദേശിലും, കർണാടകയിലും എൻഡിഎ വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. തമിഴ്നാട്ടിൽ ഇന്ത്യാസഖ്യത്തിനാണ് ലീഡ്. തെലങ്കാനയിലും എൻഡിഎ സഖ്യത്തിനാണ് മുന്നേറ്റം. പഞ്ചാബിൽ ആദ്യലീഡ് കോൺഗ്രസിനാണ്.റായ്ബറേലിയിലും കേരളത്തിലെ വയനാട്ടിലും രാഹുൽഗാന്ധി ലീഡുചെയ്യുന്നുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർത്ഥി പ്രജ്ജ്വൽ രേവണ്ണ ലീഡുചെയ്യുകയാണ്.