ലോക്സഭ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിന് 50 സീറ്റ് തികച്ച് ലഭിക്കില്ല; ബി.ജെ.പി 400 സീറ്റ് നേടും; നരേന്ദ്ര മോദി

  1. Home
  2. Trending

ലോക്സഭ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിന് 50 സീറ്റ് തികച്ച് ലഭിക്കില്ല; ബി.ജെ.പി 400 സീറ്റ് നേടും; നരേന്ദ്ര മോദി

modi


കോൺ​ഗ്രസ് ഈ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 50 സീറ്റ് പോലും നേടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റിലധികം എൻഡിഎ മുന്നണി നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

പാക്കിസ്ഥാനെ കാട്ടി ഇന്ത്യാക്കാരെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു. രാജ്യത്തിന്റെ ആത്മവിശ്വാസം കെടുത്താനാണ് കോൺ​ഗ്രസ് നോക്കുന്നതെന്നും ആണവായുധങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാനെന്നും മോദി പറഞ്ഞു. 

ബോംബ് വിൽക്കാൻ നോക്കിയിട്ടും പാക്കിസ്ഥാനിൽ നിന്നും ആരും വാങ്ങുന്നില്ല. മുംബൈ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും നരേന്ദ്ര മോദി ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.