ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ടം, 65.68 ശതമാനം പോളിങ്

  1. Home
  2. Trending

ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ടം, 65.68 ശതമാനം പോളിങ്

election


ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ. 93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് അസമിലാണ്. 85.25 ശതമാനമാണ് പോളിങ്. മറ്റ് സംസ്ഥാനങ്ങളിൽ, ബിഹാർ (5 സീറ്റുകൾ) 59.14 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി, ഗോവ (2 സീറ്റുകൾ) 76.06 ശതമാനം, ഛത്തീസ്ഗഢ് (7 സീറ്റുകൾ) 71.98 ശതമാനം, കർണാടക (14 സീറ്റുകൾ) 71.84 ശതമാനം, ദാദ്ര നഗർ ഹവേലി & ദാമൻ ദിയു (2 സീറ്റുകൾ) 71.31 ശതമാനം, മധ്യപ്രദേശ് (9 സീറ്റുകൾ) 66.74 ശതമാനം, ഗുജറാത്ത് (25 സീറ്റുകൾ) 60.13 ശതമാനം  എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഒൻപത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 96 ലോക്സഭാ മണ്ഡലങ്ങളിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. 

നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. കൂടാതെ ഉത്തർപ്രദേശിൽ 13 ഉം മഹാരാഷ്ട്രയിൽ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങൾ വീതവും ബീഹാറിൽ അഞ്ചും ജാർഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പും ഇതിനൊപ്പമാണ്. അവസാന ദിവസവും ഇരുമുന്നണികൾക്കുമായി മുൻനിര നേതാക്കൾ പ്രചാരണത്തിനായി എത്തി.