ദുരിതാശ്വാസഫണ്ട് കേസിലെ ലോകായുക്തവിധി സ്വജനപക്ഷപാതമെന്ന് ചെന്നിത്തല

ലോകയുക്ത വിധി സ്വജനപക്ഷപാതം. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിയെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർവിലാസ സംഘടനയായി ലോകായുക്ത അധപതിച്ചു. ഈ വിധി പ്രതീക്ഷിച്ചതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹർജിക്കാരനെ മോശമായിട്ടാണ് വിമർശിച്ചത്. ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത, കണ്ടെത്തൽ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുൻനിർത്തി ഹർജി തള്ളിയത് വിചിത്രമാണ്. ചെന്നിത്തല പറഞ്ഞു