മാന്നാർ കല കൊലപാതകം: അനിലിനായി ലുക്കൗട്ട് നോട്ടിസ്; റെഡ് കോർണർ നോട്ടിസും പുറപ്പെടുവിക്കും

  1. Home
  2. Trending

മാന്നാർ കല കൊലപാതകം: അനിലിനായി ലുക്കൗട്ട് നോട്ടിസ്; റെഡ് കോർണർ നോട്ടിസും പുറപ്പെടുവിക്കും

kala


മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ ഭർത്താവും മുഖ്യപ്രതിയുമായ അനിലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണു നീക്കം.

ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി തീരാൻ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ജിനു, സോമരാജൻ, പ്രമോദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുദ്ധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനാണു പൊലീസ് നീക്കം.

വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.