ബ്രഹ്മപുരത്തേക്ക് പോയ മാലിന്യ ലോറി തടഞ്ഞു; പ്രതിഷേധം

മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ നഗരസഭയുടെ ലോറി ചെമ്പുമുക്കില്‍ തടഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് ലോറികള്‍ തടഞ്ഞത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ പറഞ്ഞു.