ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  1. Home
  2. Trending

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

school rain


നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി നാളെ മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദം തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക് കൂട്ടല്‍.

ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.