നാടിനെ നയിക്കേണ്ടത് തരൂരിനെപ്പോലുള്ളവർ; എം കെ രാഘവൻ എംപി

  1. Home
  2. Trending

നാടിനെ നയിക്കേണ്ടത് തരൂരിനെപ്പോലുള്ളവർ; എം കെ രാഘവൻ എംപി

MK RAGHAVAN


ശശി തരൂർ നാടിന്റെ പുണ്യമെന്ന് എം കെ രാഘവൻ. തരൂരിരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും എം കെ രാഘവൻ പറഞ്ഞു. എം പി. കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലാണ് രാഘവന്റെ പരാമർശം. മലബാർ മേഖലയിൽ തരൂർ നടത്തുന്ന പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് വിട്ടുനിന്നതോടെയാണ് സംസ്ഥാന കോൺഗ്രസിൽ തരൂർ അനുകൂലികളും പ്രതികൂലികളും എന്ന രണ്ട് വിഭാഗം പ്രത്യക്ഷ പോരിനിറങ്ങിയത്. നേരത്തേ എഐസിസി അധ്യക്ഷനായി തരൂർ മത്സരിച്ചപ്പോൾ പരോക്ഷമായി നിലനിന്ന പോരാണ് ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

ഇതോടെ തരൂരിന്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്കെന്ന് നേതൃത്വത്തിൽ നിന്നുതന്നെ ആരോപണം ഉയരുകയും ചെയ്‌തോടെയാണ് പരസ്പരമുള്ള വാക്  പോര് ആരംഭിക്കുന്നത്. .കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന സതീശനും പാർട്ടിയിൽ ഇനി വേണ്ടത് ഐക്യമാണെന്ന തരൂരിന്റെ മറുപടിയും ഇതിൽ പ്രസക്തം. കോൺഗ്രസിന് വേണ്ടിയാണ് താനും രാഘവനും നിൽക്കുന്നതെന്നും അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും തരൂർ സതീശന് മറുപടി നൽകി. ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ലെന്നും കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ലെന്നുമുള്ള സതീശൻ പറഞ്ഞിരുന്നു.