സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍

  1. Home
  2. Trending

സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍

bhagath


ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഉത്തരവാദിത്തങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി രാജ്ഭവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗവര്‍ണര്‍ പക്ഷപാതത്തോടെ പെരുമാറുന്നതായി പ്രതിപക്ഷം വിമര്‍ശനം ഉയരുന്നതിനിടെയാണ് ഭഗത് സിങ് കോഷിയാരിയുടെ നീക്കം.

ഇനിയുള്ള ജീവിതം എഴുതാനും വായനയ്ക്കുമായ് മാറ്റി വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പോരാളികളുടെയും നാായ മഹാരാഷ്ടരയില്‍ ഒരു സേവകനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി മോദി മുംബൈ സന്ദര്‍ശിച്ച വേളയിലാണ് ഗവര്‍ണര്‍ സ്ഥാനമൊഴിയാനുള്ള താല്‍പര്യം അറിയിച്ചത്. മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗവര്‍ണര്‍ സ്ഥാനം ഒഴിയാനുള്ള ഭഗത് സിങ് കോഷിയാരിയുടെ നീക്കം.