മോദി എപ്പോൾ ജപ്പാനിൽ പോയാലും നോട്ട് നിരോധിക്കും; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

  1. Home
  2. Trending

മോദി എപ്പോൾ ജപ്പാനിൽ പോയാലും നോട്ട് നിരോധിക്കും; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

KHARGE


മോദി എപ്പോൾ ജപ്പാനിൽ പോയാലും നോട്ട് നിരോധനം കൊണ്ടുവരുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2000 രൂപയുടെ നോട്ട് നിരോധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു നോട്ട് നിരോധനമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

കഴിഞ്ഞ വട്ടം മോദി ജപ്പാനിൽ പോയപ്പോൾ 1000 രൂപ നോട്ടാണ് നിരോധിച്ചിരുന്നത്. എന്നാൽ ഈ വട്ടം അത് 2000 രൂപ നോട്ട് ആണ്. ഇത് ഇന്ത്യക്ക് ഗുണമാണോ നഷ്ടമാണോ ഉണ്ടാക്കുക എന്നുപോലും മോദിക്ക് അറിയില്ല. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള നടപടി മാത്രമാണിതെന്നും ഖാർഗെ പറഞ്ഞു.

കർണാടകയിൽ  സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വെച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിനെ അദ്ദേഹം സ്നേഹത്തിന്റെ സർക്കാർ എന്നാണ് വിളിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം ചടങ്ങിൽ വെച്ച് ഉറപ്പുനൽകി.