ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കും : മമത ബാനർജി

  1. Home
  2. Trending

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കും : മമത ബാനർജി

mamatha


2024 ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ആദ്യമായാണ് ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത്.

കോൺഗ്രസിന് ശക്തിയുള്ള മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ് പിന്തുണ നൽകും. അവരുടെ ശക്തികേന്ദ്രങ്ങളിൽ അവർ പോരാടട്ടെ. എന്താണ് അതിൽ പ്രശ്നം. പക്ഷേ മറ്റ് രാഷ്ട്രീയ പാർട്ടികളെ അവരും പിന്തുണയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. സീറ്റുകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ അവർക്ക് അർഹമായ പരിഗണന കൊടുക്കണമെന്നും മമത വ്യക്തമാക്കി.

നേരത്തെ ബിജെപിയെ കർണാടകയിലെ ഭരണത്തിൽ  പുറത്താക്കിയ ജനങ്ങൾക്ക് അഭിനന്ദനവുമായി മമത രംഗത്തെത്തിയിരുന്നു. എന്നാൽ അവിടെ വിജയിച്ച കോൺഗ്രസിനെ പരാമർശിക്കാതെയായിരുന്നു അവരുടെ പ്രശംസ. കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള സാധ്യതകൾ ഉണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.