അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

  1. Home
  2. Trending

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

death


അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ(38) ആണു മരിച്ചത്. 

കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി 2 ആഴ്ചയോളം ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. മാതാവ് മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി. സംസ്കാരം പിന്നീട്.