മഞ്ചേരിയിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്

  1. Home
  2. Trending

മഞ്ചേരിയിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്

rape


മഞ്ചേരിയിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്. 11 ഉം 12 ഉം വയസുള്ള സ്വന്തം മക്കളെ പീഡിപ്പിച്ച മഞ്ചേരി സ്വദേശിക്കാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. 123 വർഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാകുക. ഇത് കൂടാതെ ഇയാൾ നഷ്ടപരിഹാരവും നൽകേണ്ടി വരും. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധി വന്നത്.