'സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണി, പി ജയരാജൻറെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റർ'; മനു തോമസ്

  1. Home
  2. Trending

'സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണി, പി ജയരാജൻറെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റർ'; മനു തോമസ്

JAYARAJ


സിപിഎം നേതാവ് പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണിയുമായി ക്വട്ടേഷൻ - സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിന്റെ തലവന്മാർ വന്നെന്നും അതിൽ ആശ്ചര്യപ്പെടുന്നില്ലെന്നും മനു തോമസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മനു തോമസ് രംഗത്തെത്തിയത്. കൊല്ലാനാവും, പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ലെന്നും അതുകൊണ്ട് വ്യാജസൈന്യങ്ങളെ തെല്ലും ഭയവുമില്ലെന്നും മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു. 

പി ജയരാജിന്റെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്ററെന്നും ഇയാളാണ് റെഡ് ആർമി ഫേസ്ബുക്ക് പേജിന് പിന്നിലെന്നും മനു തോമസ് ഒരു മാധ്യമത്തോട് പറഞ്ഞു.


പോസ്റ്റിന്റെ പൂർണ്ണരൂപം

ശ്രി. പി.ജയരാജനെ അദ്ദേഹത്തിന്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ ഫേസ്ബുക്ക് പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിന്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല.

കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും...അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന്- പറയണ്ട ബാധ്യത CPIMന്റെ നേതൃത്വത്തിനാണ് അതവർ പറയട്ടെ.

കൊലവിളി നടത്തിയ സംഘതലവൻമാരോട്‌നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് 'കൂടുതൽ പറയിപ്പിക്കരുത് ..ഒഞ്ചിയവും - എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ലവൈകൃതമായിരുന്നു.

ജനിച്ചാൽ ഒരിക്കൽ മരിക്കണം അത്‌നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും
ആരാന്റെ കണ്ണീരും സ്വപ്‌നവും
തകർത്ത് കിട്ടുന്ന സന്തോഷത്ത്തിലൊ ക്വട്ടേഷൻ മാഫിയ സ്വർണ്ണപ്പണത്തിന്റെ തിളക്കത്തിലൊ..ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല ..

കൊല്ലാനാവും.. പക്ഷെ നാളെയുടെ നാവുകൾനിശബ്ദമായിരിക്കില്ല അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ....