വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോവദികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല, കസ്റ്റഡികാലാവധി നീട്ടണം; പൊലീസ്

  1. Home
  2. Trending

വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോവദികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല, കസ്റ്റഡികാലാവധി നീട്ടണം; പൊലീസ്

Police


വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോ വാദികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകാൻ പൊലീസ് നീക്കം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കേരളാ പൊലീസിനെ കൂടാതെ തമിഴ്‌നാട്, ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും ഇവരെ ചോദ്യം ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. പശ്ചിമ ഘട്ട ഓപ്പറേഷനെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെര്യയിൽ കേരളാ പോലീസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയ ചന്ദ്രുവിന്റെയും ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ കോടതിയിൽ ഹാജരാക്കും. ഈ സാഹചര്യത്തിൽ ആണ് കസ്റ്റഡി കാലാവധി നീട്ടാൻ അപേക്ഷ നൽകുന്നതായി റിപ്പോർട്ട് പുറത്തു വരുന്നത്.