പുതിയ മോഡൽ പുറത്തിറക്കി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി

  1. Home
  2. Trending

പുതിയ മോഡൽ പുറത്തിറക്കി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി

MARUTI SUZUKI


അതിവേഗം വളരുന്ന ഇടത്തരം എസ്യുവി വിഭാഗത്തിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി പുതിയ മോഡൽ പുറത്തിറക്കി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. എസ് യുവി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'വിക്ടോറിസ്' എന്ന പേരിലാണ് പുതിയ മോഡൽ പുറത്തിറക്കിയത്. വില പ്രഖ്യാപനം പിന്നീട് നടക്കുമെങ്കിലും ഉത്സവ സീസണിൽ പുതിയ കാർ വാങ്ങാനിരിക്കുന്നവരെ ആകർഷിക്കാനായാണ് വണ്ടിയുടെ അവതരണം നടത്തിയിരിക്കുന്നത്. FWD, 4WD കോൺഫിഗറേഷനുകളിലുടനീളം 8 വേരിയന്റുകളിൽ മാരുതി വിക്ടോറിസ് (Maruti Suzuki Victoris) സ്വന്തമാക്കാനാവും.

LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തൻ എസ്യുവിയിലെ ആ വേരിയന്റുകൾ. ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മിഡ്-സൈസ് എസ്യുവി ശ്രേണിയിലേക്ക് എത്തുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡൽ എന്ന പ്രത്യേകതയും വിക്ടോറിസിനുണ്ട്. മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പ് ശൃംഖല വഴിയായിരിക്കും മോഡൽ വിപണനത്തിന് എത്തുക. ശക്തമായ ഹൈബ്രിഡ്, സിഎൻജി എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളുമായാണ് ഈ മോഡൽ വരുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.'ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്‌പോട്ട് മുന്നറിയിപ്പ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ തുടങ്ങി നിരവധി സവിശേഷതകളുള്ള ലെവൽ-2 അഡാസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) ലഭിക്കുന്ന കാറായിരിക്കും വിക്ടോറിസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയാണ് വാഹനത്തിലെ കളർ ഓപ്ഷനുകൾ. കൂടുതൽ സാങ്കേതികമായി കേന്ദ്രീകരിച്ചുള്ള ഡാഷ്ബോർഡ് ഡിസൈനാണ് മാരുതി വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത. ഡാഷ്ബോർഡിന് മുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്‌ക്രീൻ, വലതുവശത്ത് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റർ എസ്യുവിയായിട്ടാണ് നിർമിച്ചിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ വിക്ടോറിസിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്മോസ്റ്റുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ ഉണ്ട്.

അതേസമയം മിഡ്-സൈസ് എസ്യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മാരുതി മോഡലിന് ആദ്യമായി ലെവൽ 2 ADAS എന്നിവയും ലഭിക്കും. 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്‌ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എൻജിനുകളിൽ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎൻജി ടാങ്ക് അണ്ടർബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാൽ ബൂട്ട് സ്‌പേസ് കൂടുതൽ സ്വതന്ത്രമാക്കാനായിട്ടുണ്ട്.