മസാല ബോണ്ട് ഇടപാട്; തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ ഹൈക്കോടതിയിൽ

  1. Home
  2. Trending

മസാല ബോണ്ട് ഇടപാട്; തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ ഹൈക്കോടതിയിൽ

thomos isac


മസാല ബോണ്ട് ഇടപാടിൽ മുന്‍ ധനമന്ത്രി തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ ഹൈക്കോടതിയിൽ. മസാല ബോണ്ട് ഇറക്കിയതിന്‍റെയും ഫണ്ട് വിനിയോഗത്തിന്‍റെയും പ്രധാന ഉത്തരവാദിത്തം തോമസ് ഐസകിനാണെന്ന ഇഡി വാദം തെറ്റാണെന്നാണ് കിഫ്ബി സിഇഒ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 

കിഫ്ബി ശേഖരിച്ച പണത്തിന്‍റെ വിനിയോഗം കൂട്ടായെടുക്കുന്ന തീരുമാനമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന ചുമതലയ്ക്കപ്പുറം തോമസ് ഐസകിന് മാത്രമായി പ്രത്യേക റോൾ ഐസകിന് കിഫ്ബിയിലില്ല. മസാല ബോണ്ട് ഇറക്കിയതിന്റെയും ഫണ്ട് വിനിയോഗത്തിന്റെയും പ്രധാന ഉത്തരവാദിത്വം ഐസക്കിനാണെന്ന ഇഡി വാദം തെറ്റാണ്. 

ഇത്തരം വാദം തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും ഇഡി സത്യവാങ്മൂലം കിഫ്ബിയുടെ ഭാവി പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും കിഫ്ബി ഹൈക്കോടതിയയെ അറിയിച്ചു. കിഫ്ബി ശേഖരിക്കുന്ന ഫണ്ട് കൈകാര്യം ചെയ്യുന്നത് ഫണ്ട് മാനേജർ ആണെന്നും സിഇഒ കെഎം അബ്രഹാം നൽകിയ സത്യവാങ്മൂലത്തിലുണ്ട്. മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കീ പേഴ്സൻ ആണ് തോമസ് ഐസക് എന്ന് ഇഡി വ്യക്തമാക്കിയത്.