മസാല ബോണ്ട്; കോടതി പറഞ്ഞാൽ മാത്രം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് തോമസ് ഐസക്

  1. Home
  2. Trending

മസാല ബോണ്ട്; കോടതി പറഞ്ഞാൽ മാത്രം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് തോമസ് ഐസക്

thomas issac


 മസാല ബോണ്ടിലെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി പറയണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കോടതി പറഞ്ഞാൽ മാത്രം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും അതല്ലാതെ ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക് ആരോപിച്ചു.

ചോദ്യം ചെയ്യൽ സ്റ്റേ ചെയ്യുന്നതിന് ഇന്ന് തന്നെ കോടതിയിൽ പെറ്റീഷൻ കൊടുക്കും. ഇഡിക്ക് മുന്നിൽ ഹാജരാകാൻ മടിയുണ്ട്, എന്നാൽ തനിക്ക് ഭയമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തന്നെ എന്തിനാണ് വിളിപ്പിക്കുന്നത് എന്ന് ഇ ഡി പറയാൻ തയാറാകുന്നില്ല. എന്തോ കുറ്റം ചെയ്തിട്ടുണ്ടാകാം, അത് കണ്ടെത്തിയേക്കാം എന്ന അവരുടെ രീതിയും ശരിയല്ല. ബിജെപിയുടെ ഏജൻസിയായി പ്രവർത്തിക്കുന്ന ഒന്നായി ഇഡി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.