വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ; എയർ ഇന്ത്യയോട് വിശദീകരണം തേടി സിവിൽ ഏവിയേഷൻ മന്ത്രാലയം

  1. Home
  2. Trending

വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ; എയർ ഇന്ത്യയോട് വിശദീകരണം തേടി സിവിൽ ഏവിയേഷൻ മന്ത്രാലയം

Air india


വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിൽ കുഴങ്ങി എയർ ഇന്ത്യയും യാത്രക്കാരും. 90 സർവ്വീസുകളാണ് എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.  വിമാനങ്ങൾ  റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസിനോട്  റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്  സിവിൽ ഏവിയേഷൻ മന്ത്രാലയം. എയർലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാർ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം ഇന്നലെ രാത്രി മുതൽ ഇതുവരെ 90 ഓളം വിമാനങ്ങൾ ആണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് റദ്ദാക്കിയത്. 

വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. കൂടാതെ, ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ എയർലൈനിനോട് നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

യാത്രക്കാർ രാജ്യവ്യാപകമായി ഒന്നിലധികം വിമാനത്താവളങ്ങളിൽ പ്രതിഷേധിക്കുന്ന സംഭവങ്ങളും ഉണ്ടായി. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു