എടയാറിൽ ഓയിൽ കമ്പനിയിൽ വൻ തീപ്പിടിത്തം; ബിഹാർ സ്വദേശി മരിച്ചു, നിരവധി പേർക്ക് പരിക്ക്

  1. Home
  2. Trending

എടയാറിൽ ഓയിൽ കമ്പനിയിൽ വൻ തീപ്പിടിത്തം; ബിഹാർ സ്വദേശി മരിച്ചു, നിരവധി പേർക്ക് പരിക്ക്

fire


ആലുവ എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ ശക്തമായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. പാതാളത്ത് പ്രവർത്തിക്കുന്ന 'പി.ജി. ലൂബ്രിക്കന്റ്‌സ്' എന്ന കമ്പനിയിലാണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ അപകടമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കമ്പനിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

രാവിലെ എട്ടരയ്ക്ക് ശേഷം വലിയൊരു പൊട്ടിത്തെറിയോടെയാണ് തീ പടർന്നത്. ഈ സമയം മുപ്പതോളം ജീവനക്കാർ കമ്പനിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ നിരവധി തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശപ്പിച്ചു. മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ഓയിൽ കമ്പനിയായതിനാൽ തീ അതിവേഗം പടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അപകടകാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ എന്ന് ഫയർ ഫോഴ്‌സും പോലീസും അന്വേഷിച്ചു വരികയാണ്.