ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം, മന്ത്രി എം.ബി.രാജേഷും, ചീഫ് സെക്രട്ടറിയും ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി

  1. Home
  2. Trending

ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം, മന്ത്രി എം.ബി.രാജേഷും, ചീഫ് സെക്രട്ടറിയും ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി

mb rajeesh

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കനക്കുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം.ബി.രാജേഷ്. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഗവര്‍ണറെ കാണാന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്ഭവനില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന.

എന്നാല്‍ രാഷ്ട്രീയമായ ചര്‍ച്ചകളുണ്ടായില്ലെന്നും ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനായിരുന്നു സന്ദര്‍ശനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.