സമൂഹത്തിൽ സ്ത്രീകളുടെ പങ്കും അധികാരവും വർധിക്കുന്നത് കാരണം പുരുഷൻമാർ ആത്മഹത്യ ചെയ്യുന്നു; വിവാദ പരാമർശവുമായി ദക്ഷിണ കൊറിയൻ നേതാവ്

  1. Home
  2. Trending

സമൂഹത്തിൽ സ്ത്രീകളുടെ പങ്കും അധികാരവും വർധിക്കുന്നത് കാരണം പുരുഷൻമാർ ആത്മഹത്യ ചെയ്യുന്നു; വിവാദ പരാമർശവുമായി ദക്ഷിണ കൊറിയൻ നേതാവ്

men


 

പുരുഷന്മാരിലെ ആത്മഹത്യ വർധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയൻ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമർശനം. സമൂഹത്തിൽ സ്ത്രീകളുടെ പങ്കും അധികാരവും വർധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വർധനവിന് കാരണമെന്നാണ് സിയോൾ സിറ്റി കൌൺസിലർ കിം കി ഡക്ക് വിശദമാക്കിയത്. തൊഴിലിടത്തിൽ അടക്കം സ്ത്രീകൾ എത്താൻ തുടങ്ങിയതിന് പിന്നാലെ പുരുഷന്മാർക്ക് ജോലി കണ്ടെത്താൻ ബുദ്ധിമുട്ടായെന്നും ഇന്നത്തെ സ്ത്രീകളെ വിവാഹം ചെയ്യാൻ ആവശ്യമായ സാഹചര്യം ഒരുക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നാണ് കിം കി ഡക്ക് പ്രതികരിച്ചത്.

സ്ത്രീകൾ ഉന്നത സ്ഥിതിയിലെത്തുന്ന അവസ്ഥയാണ് അടുത്തിടെയായി രാജ്യത്ത് കാണുന്നത്. ഇതാണ് ഭാഗികമായി രാജ്യത്തെ പുരുഷന്മാരുടെ ആത്മഹത്യാ ശ്രമങ്ങൾ വർധിക്കുന്നതിൽ ഒരു പരിധി വരെ ഘടകമാവുന്നതെന്നുമാണ് കിം കി ഡക്ക് കഴിഞ്ഞ ദിവസം വിശദമാക്കിയത്. 

ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലെ ആത്മഹത്യാ നിരക്ക് കൂടിയ രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ലിംഗ സമത്വത്തിൽ മോശമായ അവസ്ഥയ്ക്ക് മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. അതിരൂക്ഷമായ സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് അന്തർദേശീയ തലത്തിൽ കിം കി ഡക്കിനെതിരെ ഉയരുന്നത്. പുരുഷ രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ പതിവായി നടത്തുന്ന ഒരാളാണ് കിം കി ഡക്ക്.