മദ്യത്തിനും പാലിനും വില കൂടുമോ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

  1. Home
  2. Trending

മദ്യത്തിനും പാലിനും വില കൂടുമോ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

MILMA


സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ വില ലീറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും. മിൽമ എട്ടു രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക.

അതേസമയം വില വർധനയുടെ നേട്ടം ക്ഷീര കർഷകർക്ക് കിട്ടുമോ എന്നതിൽ ഒരു ഉറപ്പും ഇല്ല. വില വർധനയുടെ നേട്ടം എല്ലായ്‌പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകർഷർ പറയുന്നുണ്ട്,. 
നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപ. ഇപ്പോൾ 6 രൂപയാണ് കൂട്ടാൻ ധാരണയായത്. ഇതോടെ സംഭരണ വിതരണ വിലയിലെ അന്തരം 14 രൂപയ്ക്ക് മുകളിലാകും

മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്.സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് ആറ് രൂപ വർധന.
വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും.

മദ്യ വില വർ -ധന ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വില കൂട്ടുന്നതിനാണ് സാധ്യത. മദ്യകമ്പനികൾ ബവറിജസ് കോർപറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇത് ഒഴിവാക്കുമ്പോൾ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് വിലവർധന പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യം പരിശോധിച്ച് നൽകിയ റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കും.