മന്ത്രി അഹമ്മദ് ദേവർകോവിലിനെ കോവളത്ത് മത്സ്യത്തൊഴിലാളികൾ തടഞ്ഞു

  1. Home
  2. Trending

മന്ത്രി അഹമ്മദ് ദേവർകോവിലിനെ കോവളത്ത് മത്സ്യത്തൊഴിലാളികൾ തടഞ്ഞു

ahammed


അഹമ്മദ് ദേവർകോവിലിനെതിരേ കോവളത്ത് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധം. വിഴിഞ്ഞം പാക്കേജുമായി ബന്ധപ്പെട്ട ധനസഹായവിതരണനായി കോവളത്തെത്തിയ മന്ത്രിയെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ധനസഹായ പാക്കേജ് എല്ലാവർക്കും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പാക്കേജിലെ ധനസഹായ വിതരണത്തിനായി കോവളത്തെ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ഒരുവിഭാഗം മന്ത്രിയെ തടഞ്ഞ് രംഗത്തെത്തി. ധനസഹായ വിതരണത്തിൽ എല്ലാ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. നേരത്തെയും ധനസഹായം നൽകിയപ്പോൾ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് രണ്ടാംതവണയാണ് ധനസഹായം നൽകുന്നത്.

ചടങ്ങിലേക്ക് മന്ത്രി എത്തുമ്പോഴാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും മന്ത്രിയെ തടയുകയും ചെയ്തത്. പിന്നീട് പോലീസ് വളരെ പണിപ്പെട്ട് മന്ത്രിയെ ചടങ്ങ് നടക്കുന്ന വേദിയിലെത്തിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് നീക്കി.