കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മന്ത്രി ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തും,ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കും

  1. Home
  2. Trending

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മന്ത്രി ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തും,ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കും

kr narayan institute students protest


കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കും.

ഡയറക്ടര്‍ ശങ്കര്‍ മോഹനന്‍ കഴിഞ്ഞ ദിവസം രാജിവച്ചെങ്കിലും സമരത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്മാറിയില്ല. തങ്ങള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ കൂടി പരിഹരിച്ചു നല്‍കാതെ സമരം അവസാനിപ്പിക്കേണ്ട എന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.ഇതേതുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികളെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്ന് ആവശ്യവും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. ശങ്കര്‍ മോഹനും കൂട്ടരും ജാതി വിവേചനം നടന്നിട്ടില്ല എന്ന് വാദിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.