കേരള രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നൽകി ഉന്നതവിദ്യാഭ്യാസമന്ത്രി

കേരള സർവ്വകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നൽകി ഉന്നതവിദ്യാഭ്യാസമന്ത്രി. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ലെന്നാണ് സിസ തോമസിന് നൽകിയ കത്തിൽ ആർ ബിന്ദു വ്യക്തമാക്കിയത്. രജിസ്ട്രാർക്കെതിരെ നടപടി എടുക്കാൻ സിണ്ടിക്കേറ്റിന് മാത്രമാണ് അധികാരമെന്നും പ്രോ ചാൻസലർ കൂടിയായ മന്ത്രി അറിയിച്ചു. സസ്പെൻഷൻ ചർച്ച ചെയ്യാൻ ഉടൻ സിൻഡിക്കേറ്റ് ചേരണമെന്ന് ഇടത് അംഗങ്ങളും ആവശ്യപ്പെട്ടു.