കാസര്‍കോട് നിന്ന് കാണാതായ അയല്‍വാസികളായ യുവാവും യുവതിയും ഗുരുവായൂരില്‍ തൂങ്ങിമരിച്ച നിലയില്‍

  1. Home
  2. Trending

കാസര്‍കോട് നിന്ന് കാണാതായ അയല്‍വാസികളായ യുവാവും യുവതിയും ഗുരുവായൂരില്‍ തൂങ്ങിമരിച്ച നിലയില്‍

suicide


ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോഡ് കളളാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40) സിന്ധു (36) ആണ് ആത്മഹത്യ ചെയ്തത്. സിന്ധുവിനെ കാണാനില്ലെന്ന പരാതിയില്‍ കാസര്‍കോട് രാജപുരം സ്റ്റേഷനില്‍ കേസ് നിലനില്‍ക്കെയാണ് ഇവരെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ലോഡ്ജില്‍ താമസിച്ച ഇവര്‍ സമയമായിട്ടും പുറത്ത് ഇറങ്ങാത്തതിനെ തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മുഹമ്മദ് ഷെരീഫിനു ഭാര്യയും 3 മക്കളുമുണ്ട്. സിന്ധുവും വിവാഹിതയും 2 മക്കളുടെ അമ്മയുമാണ്. ഇരുവരെയും കഴിഞ്ഞ 7-ാം തിയ്യതി മുതല്‍ കാസര്‍കോഡ് നിന്നും കാണാതായതായി കാസര്‍കോഡ് പോലീസില്‍ പരാതിയുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷം റൂം തുറക്കാനായി കാത്തിരിക്കയാണ്.