പെട്രോൾ പമ്പിൽ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; തീപടര്‍ന്ന് 18കാരി മരിച്ചു

  1. Home
  2. Trending

പെട്രോൾ പമ്പിൽ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; തീപടര്‍ന്ന് 18കാരി മരിച്ചു

Fire at petrol pumb


പെട്രോൾ പമ്പിൽ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂർ ജില്ലയിലാണ് കാനിൽ പെട്രോൾ നിറക്കുന്നതിതിനിടെ തീ ആളിപ്പടർന്നത്. അപകടത്തിൽ 18-കാരിയായ ഭവ്യയാണ് മരിച്ചത്.

ബുധനാഴ്ചയാണ് ഭവ്യയും മാതാവ് രത്നമ്മയും സ്കൂട്ടറിൽ പെട്രോൾ പമ്പിലേക്ക് വന്നത്.  ബൈക്കിൽ നിന്നിറങ്ങിയ രത്നമ്മ കുറച്ചു ദൂരെ നിൽക്കുകയായിരുന്നു. ഭവ്യ മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബൈക്കിൽ ഇരിക്കുന്നുണ്ടായിരുന്നു. ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ പമ്പിലെ ജീവനക്കാരൻ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെയാണ് പെട്ടെന്ന് തീ ആളിപ്പടർന്നത്.


ഗുരുതര പരിക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രത്നമ്മയ്ക്കും പൊള്ളൽ ഏറ്റിരുന്നെങ്കിലും ഇത് ഗുരുതരമല്ല. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബഡവനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.