മോദി വിളിച്ചു; സുരേഷ് ​ഗോപി ഡൽഹിയിലേക്ക് പറന്നു

  1. Home
  2. Trending

മോദി വിളിച്ചു; സുരേഷ് ​ഗോപി ഡൽഹിയിലേക്ക് പറന്നു

suresh gopi


മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയുമുണ്ടാകാൻ സാധ്യതയേറുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ഡൽഹിയിലേക്ക്  എത്താൻ നരേന്ദ്രമോദി ഫോണിൽ വിളിച്ച് സുരേഷ് ഗോപിക്ക് നിർദ്ദേശം നൽകി. 

 ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കം കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് പോകും. അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ''അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു'' വിമാനത്താവശത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം. അൽപ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ്  സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്.

12.30യ്ക്കുള്ള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്. ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാൽ സുപ്രധാന വകുപ്പായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ല.