ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പ് കോൺഗ്രസ് സർക്കാറിനെ വിമർശിച്ച് യോഗി രം​ഗത്ത്

  1. Home
  2. Trending

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പ് കോൺഗ്രസ് സർക്കാറിനെ വിമർശിച്ച് യോഗി രം​ഗത്ത്

YOGI


പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോഴാണ് യു.പി.എ സർക്കാറിനെ വിമർശിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രം​ഗത്ത്. തീ​വ്രവാദികൾക്കെതിരായ കേസ് മോദി സർക്കാർ പിൻവലിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിക്കുകയാണ്. രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വസിക്കണം. മറ്റ് സർക്കാറുകളെ പോ​ലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഭീകരാക്രമണം ബി.ജെ.പി സർക്കാർ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.