കേരളത്തിൽ നിന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം; 115 ബിജെപി നേതാക്കൾക്കും ക്ഷണമുണ്ട്

  1. Home
  2. Trending

കേരളത്തിൽ നിന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം; 115 ബിജെപി നേതാക്കൾക്കും ക്ഷണമുണ്ട്

modi

എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി നേതാക്കൾക്കും ക്ഷണം. 

സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ പോകുമോയെന്ന് വ്യക്തമല്ല. കേരളാ ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. സിപിഎം പിബി യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ് ഉള്ളത്.