മോഡി ഇത്തവണ അധികാരത്തിൽ എത്തില്ല; തനിക്ക് പ്രധാനമന്ത്രിയാകാന്‍ യോ​ഗ്യതയുണ്ട്; കെ ചന്ദ്രശേഖർ റാവു

  1. Home
  2. Trending

മോഡി ഇത്തവണ അധികാരത്തിൽ എത്തില്ല; തനിക്ക് പ്രധാനമന്ത്രിയാകാന്‍ യോ​ഗ്യതയുണ്ട്; കെ ചന്ദ്രശേഖർ റാവു

K CHANDRA SHEKER


തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ടെന്ന അവകാശവാദവുമായി കെസിആർ. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. എൻഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തിൽ വരാൻ പോകുന്നില്ല. പ്രാദേശികപാർട്ടികൾ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എൻഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാർട്ടികളുടെ സഖ്യത്തെ പിന്തുണയ്ക്കേണ്ടി വരും. തനിക്ക് പ്രധാനമന്ത്രി പദവിക്ക് അർഹതയുണ്ട്. നൂറ് ശതമാനം പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാൻ തനിക്ക് അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി