ഇന്ന് മുതൽ വിദേശപര്യടനം; പ്രധാനമന്ത്രി ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും

  1. Home
  2. Trending

ഇന്ന് മുതൽ വിദേശപര്യടനം; പ്രധാനമന്ത്രി ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും

modi


ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്.

ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലൻറ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ മോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസും പങ്കെടുക്കും.