ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വിവാഹ മോചനക്കേസ്; ഭാര്യയ്ക്കും മകൾക്കുമായി പ്രതിമാസം 4 ലക്ഷം രൂപ നൽകണമെന്ന് കോടതി

  1. Home
  2. Trending

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വിവാഹ മോചനക്കേസ്; ഭാര്യയ്ക്കും മകൾക്കുമായി പ്രതിമാസം 4 ലക്ഷം രൂപ നൽകണമെന്ന് കോടതി

mohammed shami    


വിവാഹ മോചനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യ ഹസിൻ ജഹാനും മകൾ ഐറയ്ക്കുമായി പ്രതിമാസം 4 ലക്ഷം രൂപ നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യയ്ക്ക് പ്രതിമാസം 1.50 ലക്ഷം രൂപയും മകൾക്ക് പ്രതിമാസം 2.50 ലക്ഷം രൂപയുമാണ് നൽകേണ്ടത്. ആറ് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മകൾ ഐറയുമായി മുഹമ്മദ് ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും നേരിൽക്കണ്ടത്. ഷമിയും മകളും കൂടി ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളും വൈറലായിരുന്നു. മകൾക്കൊപ്പമുള്ള ഷമിയുടെ ചിത്രത്തിന് ഇൻസ്റ്റഗ്രാമിൽ 1.60 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. എന്നാൽ ആളുകളെ കാണിക്കാൻ വേണ്ടി മാത്രമാണ് ഷമി മകളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഹസിൻ ജഹാൻ പിന്നീട് ആരോപിച്ചിരുന്നു.

മകളുടെ പാസ്‌പോർട്ടിന്റെ കാലാവധി തീർന്നിരുന്നുവെന്നും അത് പുതുക്കാൻ ഷമിയുടെ ഒപ്പ് വേണമായിരുന്നുവെന്നും അതിനായി പോയപ്പോഴാണ് ഷമി മകളെയും കൊണ്ട് ഷോപ്പിങ്ങിന്‌ പോയതെന്നും ഹസിൻ ജഹാൻ പറഞ്ഞിരുന്നു. ഷമിയുടെ പരസ്യങ്ങളെല്ലാം നോക്കുന്ന കടയിൽ നിന്നാണ് മകൾക്ക് ഷൂസും വസ്ത്രങ്ങളും വാങ്ങി നൽകിയതെന്നും അതിനായി പൈസയൊന്നും മുടക്കേണ്ടി വന്നിട്ടില്ലെന്നും ഹസിൻ ജഹാൻ പറഞ്ഞിരുന്നു.

2012-ൽ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിൻ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎൽ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഹസിന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവർഷങ്ങൾക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിൻ വിവാഹമോചനം തേടിയത്.