മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രിയാകും

  1. Home
  2. Trending

മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രിയാകും

manji


മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രിയാകും. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോ​ഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിരീക്ഷകനായി എത്തിയ രാജ്നാഥ് സിം​ഗാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി വിഭാ​ഗത്തിൽ നിന്നുള്ള നേതാവായ മോ​ഹൻ ചരൺ മാജി നാല് തവണ എംപിയായിരുന്നു. കനക് വർധൻ സിം​ഗ് ഡിയോ, പ്രവദി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കെനോഞ്ചാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മാജി. 147 അം​ഗ നിയമസഭയിൽ 74 സീറ്റുകൾ നേടിയാണ്  24 വർഷം നീണ്ട നവീൻ പട്നായിക്കിന്റെ ഭരണം ബിജെപി അവസാനിപ്പിച്ചത്.