നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. ഏറെ നാളായി വിശ്രമത്തിലായിരുന്നു.
പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തന്റെ ജീവിതത്തിലെയും സിനിമാ പ്രവേശനത്തിലെയും ഏറ്റവും വലിയ സ്വാധീനം അമ്മയാണെന്ന് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി അദ്ദേഹം കരുതിയിരുന്നു. പുരസ്‌കാര നേട്ടം അറിഞ്ഞയുടൻ അദ്ദേഹം അമ്മയെ സന്ദർശിച്ചതും വാർത്തയായിരുന്നു.
