ജൂൺ നാലിന് കേരളത്തിൽ കാലവർഷം എത്തിയേക്കും; മെയ് 20 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

  1. Home
  2. Trending

ജൂൺ നാലിന് കേരളത്തിൽ കാലവർഷം എത്തിയേക്കും; മെയ് 20 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

RAIN


കേരളത്തിൽ ജൂൺ നാലിന് 
കാലവർഷം തുടങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസത്തിന് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്. മേയ് 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തിൽ വീണ്ടും ചൂട് കൂടുമെന്നും അറിയിപ്പുണ്ട്. എട്ട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങൾ ഒഴികെയുള്ള കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മറ്റു പ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും  കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് അറിയിപ്പ്.