ഡോ. സുലോചന ​ഗാഡ്​ഗിൽ അന്തരിച്ചു

  1. Home
  2. Trending

ഡോ. സുലോചന ​ഗാഡ്​ഗിൽ അന്തരിച്ചു

  sulochana gadgil    


കാലാവസ്ഥാ ശാസ്ത്രജ്ഞയും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിലിന്റെ ഭാര്യയുമായ ഡോ. സുലോചന ​ഗാഡ്​ഗിൽ (81) അന്തരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. മകൻ സിദ്ധാർഥ ​ഗാഡ്​ഗിലിനൊപ്പം ബം​ഗളൂരുവിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി പഠിച്ച കാലവസ്ഥാ വിദ​ഗ്ധയാണ് സുലോചന ​ഗാഡ്​ഗിൽ. 5 പതിറ്റാണ്ടോളം കാലം കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ​ഗവേഷണങ്ങളും അവർ നടത്തി. ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് സുലോചന ഡോക്ടറേറ്റ് നേടിയത്. 1973ൽ ബം​ഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസ് വിഭാ​ഗം ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും സുലോചനയാണ്.