കൊച്ചി ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ്; 200 അധികം ജീവനക്കാർ പണിമുടക്കിൽ

  1. Home
  2. Trending

കൊച്ചി ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ്; 200 അധികം ജീവനക്കാർ പണിമുടക്കിൽ

bpcl


കൊച്ചി അമ്പലമുഗള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്. ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്ലാന്റിലെ ഇരുന്നൂറോളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. സമരത്തെ തുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള 140ഓളം ലോഡ് സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.