പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

  1. Home
  2. Trending

പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്‌ത് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

arest


കണ്ണൂരില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍.

കപ്പക്കടവ് സ്വദേശി മുഹമ്മദ് സഫ്‌വാനാണ് അറസ്റ്റിലായത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഏച്ചൂർ സ്വദേശിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. പ്രതി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നിരവധി യുവതികളുടെ ഫോട്ടോകള്‍ ശേഖരിച്ച്‌ ദുരുപയോഗം ചെയ്തതായി പൊലീസ് പറഞ്ഞു.