കമ്പിവടി കൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു; അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ

  1. Home
  2. Trending

കമ്പിവടി കൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു; അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ

crime against child


കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയെയും അമ്മയുടെ സുഹൃത്തിനെയും അമ്മൂമ്മയേയും അറസ്റ് ചെയ്തു. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിനാലാണ് കുട്ടിയെ മൂന്നുപ്പേർ ചേർന്ന്  ക്രൂരമായി മർദിച്ചത്. കമ്പിവടി ഉപയോ​ഗിച്ച് ഇവർ കുട്ടിയുടെ കൈ തല്ലിയൊടിക്കുകയും കത്രിക കൊണ്ട് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റ പാടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചതെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കളമശ്ശേരി സിഐ വിപിൻദാസ് പറഞ്ഞു.