സ്വർണ്ണക്കൊള്ള മറയ്ക്കാൻ നീക്കം; രാഹുൽ വിഷയത്തിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

  1. Home
  2. Trending

സ്വർണ്ണക്കൊള്ള മറയ്ക്കാൻ നീക്കം; രാഹുൽ വിഷയത്തിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

Rajeev Chandra Shekar


രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് എതിരെ ഇപ്പോൾ പോലീസ് നടത്തുന്ന നീക്കം സി.പി.എം - കോൺഗ്രസ് കൂട്ടുകെട്ടിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാവാതിരിക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുൻപുതന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അപ്പോഴും ഇത് ജനങ്ങളുടെ മുന്നിൽ കൊണ്ടുവന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഒരു റീൽ രാഷ്ട്രീയക്കാരനാണെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

അതിനിടെ, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. രാഹുലിന്റെ അഭിഭാഷകൻ ഇന്നലെയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.