ക്യാപ്റ്റനും മേജറും തമ്മിലെ പോരാട്ടം പ്രസക്തമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതൃനിരയിലുണ്ടായ ക്യാപ്റ്റൻ - മേജർ തർക്കത്തെക്കുറിച്ച് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ക്യാപ്റ്റനും മേജറും തമ്മിലെ പോരാട്ടം പ്രസക്തമല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ക്യാപ്റ്റൻ, മേജർ, സോൾജ്യർ എന്നിങ്ങനെ പലതരം വിളികൾ ഇപ്പോൾ കോൺഗ്രസിൽ വരുന്നുണ്ടല്ലോ, ഈ വിളികൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.
ക്യാപ്റ്റനും മേജറും ഒന്നുമല്ല ഇപ്പോൾ ഇവിടുത്തെ പ്രശ്നം. കോൺഗ്രസിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന കർമ ഭടന്മാരുടെ വലിയ പട നിരയാണ് ഇവിടെ വേണ്ടത്. അല്ലാതെ ക്യാപ്റ്റനും മേജറും തമ്മിലെ പോരാട്ടം പ്രസക്തമല്ല. സോൾജ്യേഴ്സാണ് വേണ്ടത്. പതിനായിരക്കണക്കിന് സോൾജ്യേഴ്സ് ഞങ്ങൾക്കുണ്ടെന്നും മുല്ലപ്പള്ളി മറുപടി പറഞ്ഞു.